കള്ളവോട്ടിന് സാധ്യത; ബൂത്തുകളിൽ വീഡിയോഗ്രഫി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ
01:25 PM Apr 16, 2024 IST
|
Online Desk
Advertisement
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ. വ്യാപകമായ കള്ളവോട്ടിന് സാധ്യത ഉണ്ടെന്നും മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
Advertisement
ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരായാലും പോലീസ് ഉദ്യോഗസ്ഥരായാലും സിപിഎം അനുഭാവികളാണ്. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താൻ എല്ലാ ബൂത്തുകളിലും വീഡിയോഗ്രഫി നിർബന്ധമാക്കണമെന്നും ഷാഫി. വോട്ടർമാർക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താൻ കഴിയണം. പാനൂർ സ്ഫോടന പശ്ചാത്തലത്തിൽ ബൂത്തുകളിൽ സുരക്ഷ കർശനമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
Next Article