പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി
05:58 PM Sep 29, 2024 IST | Online Desk
Advertisement
പോത്താനിക്കാട് : ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ 70 -) മത് വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇതോടൊപ്പം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനധ്യാപകൻ പി. എൻ. സജിമോനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ അനിൽ അബ്രഹാം, ജോയി ചെറുക്കാട്ട്, സാബു വർഗീസ്, സന്തോഷ് ഐസക്, ജെറീഷ് തോമസ്, എം. പി. ഷൗക്കത്തലി, എം.എം. അൻസാർ, കെ.എ. മുഹമ്മദ്, അലക്സി സ്ക്കറിയ, ലീന ബിജു, മാനേജിംഗ് ഡയറക്ടർ പോൾ പി. വർഗീസ് എന്നിവർ സംസാരിച്ചു.
Advertisement