രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചക്ക് പിന്നാലെ രാംപഥ് റോഡില്‍ കുഴികള്‍; യോഗി സര്‍ക്കാരിന് തിരിച്ചടി
03:52 PM Jun 29, 2024 IST
|
Online Desk
Advertisement
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചക്ക് പിന്നാലെ യോഗി സര്‍ക്കാരിന് വലിയ തിരിച്ചടിയായി രാംപഥ് റോഡിലെ കുഴികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ക്ഷേത്ര നഗരത്തില്‍ കനത്ത വെള്ളക്കെട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളകെട്ടുകൾ രൂപപെട്ടതോടെയാണ് റോഡിന്‍റെ 14 കിലോമീറ്റര്‍ ദൂരത്ത് വിവിധ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടത്. റോഡിനടുത്തെ വീടുകള്‍ പോലും വെള്ളത്തിനടിയിലായി. രാമക്ഷേത്രത്തിലേക്കുള്ളതാണ് പുതുതായി പണികഴിപ്പിച്ച രാംപഥ് റോഡ്.ഗുരുതരമായ അനാസ്ഥയുടെ പേരില്‍ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Advertisement
Next Article