Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു

02:28 PM Aug 12, 2024 IST | ലേഖകന്‍
Elsloo-20210527 Het legpluimveebedrijf van Harry en Linda van den Berg heeft een Agroscoopbokaal in de wacht gesleept voor goede prestaties en gezonde dieren.
Advertisement
Advertisement

സംസ്ഥാനത്ത് ബ്രോയിലർ കോഴിയിറച്ചിയുടെ വില കുത്തനെ ഇടിഞ്ഞു. ഇതോടെ ഒ​രു​കി​ലോക്ക്‌ ചി​ല്ല​റ വി​ൽ​പ​ന കേന്ദ്രങ്ങ​ളി​ൽ 100 മു​ത​ൽ 110 രൂ​പ വ​രെ​യാ​ണ് വി​ല. നേരത്തെ 200 മുതൽ 260 രൂപ വരെയായിരുന്നു വില. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ കോഴി വിലയാണിത്. പ്രാദേശിക ഉൽപ്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചിയുടെ വരവ് കൂടിയതുമാണ് വില കുറയാൻ കാരണം. വില ഇടിഞ്ഞതോടെ കോഴി വിൽപ്പനയും ഇരട്ടിയായി. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്.

അതെസമയം വില കുറഞ്ഞത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മാസങ്ങളിൽ കോഴി വിലയിലുണ്ടായ വർധനയെത്തുടർന്നു ഫാ​മു​ക​ളി​ൽ വ​ൻ​തോ​തിൽ കോഴി വളർത്തൽ നടന്നിരുന്നു. ഇവർക്കെല്ലാം വിലയിലുണ്ടായ ഇ​ടി​വ് വൻ തിരിച്ചടിയായിട്ടുണ്ട്. 60 മു​ത​ൽ 65 രൂ​പ​ക്കാ​ണ് ഫാ​മു​ക​ളി​ൽ​നി​ന്ന് ഏ​ജ​ന്റു​മാ​ർ കോ​ഴി​ക​ളെ വാ​ങ്ങു​ന്ന​ത്. ഒരു കോഴിയെ വളർത്തി വിപണിയിലെത്തിക്കാൻ കർഷകന് 90 മുതല്‍ 110 രൂപ വരെ ചെലവ് വരുന്നുണ്ട്. ഫാ​മു​ക​ളി​ൽ കി​ലോ​ക്ക് 130 മു​ത​ൽ 140 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Tags :
Businesskeralanews
Advertisement
Next Article