'പുഞ്ചിരിയോടെ കൂസലില്ലാതെ' പി.പി ദിവ്യ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ പ്രതിയായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ദിവ്യയെ തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ പുഞ്ചിരിയോടെ യാതൊരുവിധ കൂസലുമിലില്ലാതെയാണ് നടന്ന് പോലീസ് വാഹനത്തിലേയ്ക്ക് കയറിയത്.
പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തീയതി വരെയാണ് റിമാൻഡ്. കനത്ത പോലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്.
മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം പി.പി. ദിവ്യ ബുധനാഴ്ച തലശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകും.
കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ദിവ്യയെ പോലീസ് കസ്റ്റഡിയിൽ എ ടുക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥ ർക്ക് മുന്നിൽ കീഴടങ്ങാൻ പോകുന്നതിനിടെ കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്.