പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീം പരിശീലകൻ
02:32 PM Aug 09, 2024 IST | Online Desk
Advertisement
ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ രാജ്യാന്തര ഹോക്കിയിൽ നിന്നും വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു.
Advertisement
ഇതിഹാസം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നും ഒരുപാട് യുവതാരങ്ങൾക്ക് പ്രോത്സാഹനമാകാൻ കഴിയട്ടെയെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി ആർ ശ്രീജേഷ്. പാരിസ് ഒളിംപിക്സിൽ എട്ട് മത്സരങ്ങളിൽ നിന്നായി 50 ഷോട്ടുകളാണ്
ശ്രീജേഷ് തടഞ്ഞിട്ടത്. ആകെ 62 ഷോട്ടുകളാണ് താരത്തിന് നേരെ എത്തിയതെന്നത് ശ്രീജേഷിന്റെ ഗോൾകീപ്പിംഗ് മികവ് ചൂണ്ടിക്കാട്ടുന്നു.