പ്രവാസിലീഗൽ സെൽകുവൈറ്റ് ചാപ്റ്ററിനുപുതിയഭാരവാഹികൾ
കുവൈറ്റ് സിറ്റി : പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പുതിയ ഭാരവാഹികളെതെരെഞ്ഞെടുത്തു. കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ ശ്രീ ബാബു ഫ്രാൻസിന്റെ അധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വെച്ച് ഗ്ലോബൽ നേതൃത്വത്തിന്റെ അംഗീകാരത്തോടുകൂടി യാണ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ചാപ്റ്റർ പ്രസിഡന്റായി ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറിയായി ഷൈജിത്ത്.കെ, ട്രഷററായി രാജേഷ് ഗോപി, രക്ഷാധികാരിയായി ജയകുമാർ, കോ ഓർഡിനേറ്ററായി അനിൽ മൂടാടി, ഉപദേശക സമിതി അംഗങ്ങളായി ഗംഗൈ ഗോപാൽ, അഡ്വ. റെക്സി വില്യംസ്, ഡോ.ഷാജു പി.എസ് എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ചാൾസ് പി.ജി, അനിരുദ്ധൻ വി.പി, സെക്രട്ടറിമാരായി ശ്രീകുമാർ പി, ബാബു സി മീഡിയ കമ്മിറ്റി അംഗങ്ങളായി അഖിൽ, അനു മോഹൻ പബ്ളിക് റിലേഷൻ കമ്മിറ്റി അംഗങ്ങളായി കിരൺ രാജഗോപാൽ, അഖിൻ സോമരാജ്, റഹ്മാൻ അസ്‌ലം എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ബിജു സ്റ്റീഫൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷൈജിത്ത് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.
ദേശീയ തലത്തിൽ രജിസ്ട്രർ ചെയ്ത് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിൽ സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യയിലെ പൊതുപ്രവർത്തകർ എന്നിവർ പ്രവർത്തിക്കുന്നു. നീതി ലഭിക്കാൻ വേണ്ടി സാധാരണ ഇന്ത്യൻ പൗരൻ നേരിടുന്ന അനേകം വിഷമതകൾ ലഘൂകരിക്കുക, ജാതി-മത-ലിംഗ-ഭാഷ-ജനന സ്ഥലം മുതലായവയിൽ വിവേചനമില്ലാതെ എല്ലാവർക്കും അന്തസ്സും സംരക്ഷണവും ഉറപ്പാക്കുക തുടങ്ങിയവയാണ് പിഎൽസി ലക്ഷ്യം. ഇന്ത്യൻ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയിൽ ലഭിക്കാൻ നിയമസഹായവും നൽകുന്നു. കൂടാതെ വിദേശ രാജ്യങ്ങളിൽ തദ്ദേശീയ അഭിഭാഷകരും, നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് നിയമ ബോധവൽക്കരണ പരിപാടികളും, നിയമ ഉപദേശങ്ങളും, നിയമ സഹായങ്ങളും നൽകി വരുന്നു.
പി എൽ സി പാനലിലെ നിരവധി അഭിഭാഷകർ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ ഇന്ത്യയിൽ സാധാരണക്കാർക്ക് വേണ്ടി ഹാജരായി നിയമ സഹായവും, ഉപദേശവും നൽകാൻ സന്നദ്ധരായി പ്രവർത്തിക്കുന്നു.പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളിൽ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പി എൽ സി ഇന്ത്യയിലും വിദേശത്തും പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു വരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരി. കുവൈറ്റ് പ്രവാസി സമൂഹത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക പരിപാടികൾ മെയ് ജൂൺ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.