കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം; തെലങ്കാന സ്വദേശികൾ പിടിയിൽ
02:58 PM Jul 02, 2024 IST | Online Desk
Advertisement
മൂന്നാർ: ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി.തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒക്ക് മുന്നിൽ ഹാജരാക്കും.ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
Advertisement