പ്രവാസി ചിട്ടി സവിശേഷ നിക്ഷേപപദ്ധതി: കെഎസ്എഫ് ഇ
കുവൈറ്റ് സിറ്റി : പ്രവാസികൾക്കായുള്ള സവിശേഷ നിക്ഷേപ പദ്ധതിയാണ് പ്രവാസി ചിട്ടി എന്ന് കേരളം ധനകാര്യ വകുപ്പ് മന്ത്രി ശ്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെ എസ്എഫ് ഇ പ്രവാസികളുടെ സൗകര്യാർത്ഥം ഓൺലൈൻ ആയി ചെയ്യാവുന്ന മികച്ച ഒട്ടേറെ ചിട്ടി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പുതുമയേറിയതാണ് കെ എസ്എഫ് ഇ ഡുവോ ചിട്ടി അനുബന്ധ നിക്ഷേപ പദ്ധതി. കെ എസ്എഫ് ഇ ഡുവോ പ്രകാരം ചിട്ടിയിൽ ചേരുന്ന ഒരാൾക്ക് അഞ്ചു ഗഡുവിൽ കൂടുതൽ വരുന്ന തുക നിക്ഷേപിക്കുന്നതിനും ചിട്ടി ഗഡു കഴിച്ചു ബാക്കി വരുന്ന തുകക്ക് ഓരോ മൂന്നു മാസം കൂടുമ്പോഴും പലിശ നിക്ഷേപത്തോ ടൊപ്പം ചേർത്ത് കിട്ടുന്നതിനും അവസരമുണ്ട്. ബഹു മന്ത്രി വിശദീകരിച്ചു.
ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കൺവെൻഷൻ സെന്റര് ൽ നടന്ന കെ എസ്എഫ് ഇ പ്രവാസി മീറ്റിൽ ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ കെ എസ്എഫ് ഇ ചെയർമാൻ ശ്രി കെ വരദരാജൻ, എം ഡി ശ്രീ എ സനിൽ, ഡയറക്ടർമാരായ യൂ പി ജോസഫ്, അഡ്വ എം സി രാഘവൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ സജു ഫ്രാൻസിസ് തുടങ്ങിയ വൻ നിരയാണ് പങ്കെടുത്തത്. 8൦൦൦ രൂപയുടെ 25 ഗഡുക്കളുടെരണ്ടു ലക്ഷം രൂപ സലയുള്ളചിറ്റിമുതൽ 25000 രൂപയുടെ 100 തവണകളിലുള്ള25 ലക്ഷം രൂപ മുഖവിലയുള്ളവ തൊട്ട് രണ്ടു ലക്ഷം രൂപയുടെ 50 പ്രതിമാസ തവണകളിൽ ഒരുകോടി മൂല്യമുള്ളതുമായ വിവിധ ചിട്ടി സ്‌കീംമുകൾ തങ്ങളുടെ വരുമാനമനുസരിച്ചു തെരെഞ്ഞെടുക്കാവുന്ന വിധത്തിൽ കെഎസ്എഫ് ഇ ആവിഷ്കരിച്ചിട്ടുണ്ട്. കെഎസ്എഫ് ഇ ചിട്ടി പ്രചരണാർത്ഥം സംഘടിപ്പിച്ച പ്രവാസി മീറ്റിൽ കുവൈറ്റ് മലയാളി സമൂഹത്തിലെ ഒട്ടനവധി പ്രമുഖരും ചിട്ടി വരിക്കാരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. ഇടപാടുകാരുടെ സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകിയ സന്ദർശക സംഘം പുതിയ നിർദ്ദേശങ്ങ ളോട് അനുകൂലമായി പ്രതികരിക്കുകയുണ്ടായി. സർക്കാർ ഉടമയിലും സർക്കാർ ഈടിലും നടത്തപ്പെടുന്ന ചിട്ടികൾ പ്രവാസികലെ സംബന്ധിച്ച് മികച്ച നിക്ഷേപ അവസരമായി വിലയിരുത്തപ്പെടുന്നു. പൂർണ്ണമായും ഓൺലൈൻ സേവനങ്ങൾ ലഭ്യമാവുന്നു എന്നതും 24 മണിക്കൂറും സേവനങ്ങൾ ലഭിക്കും എന്നതും മൊബൈൽ ആപ്പുകൾ ഉപയോഗപ്രദമാണ് എന്നതും പ്രവാസി ചിട്ടികളുടെ പ്രത്യേകതയാണ്.