പ്രവാസി വെൽഫെയർ കേരളോത്സവം സീസൺ 3ന് ഉജ്ജ്വല പരിസമാപ്തി
കുവൈറ്റ് സിറ്റി : മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം സീസൺ 3 ക്ക് ഉജ്ജ്വല പരിസമാപ്തിയായി.അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന കേരളോത്സവത്തിൽ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമടക്കം ആയിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. അബ്ബാസിയ , ഫർവാനിയ ഫഹാഹീൽ, സാൽമിയ എന്നീ നാലു സോണുകളുടെ കീഴിൽ നടന്ന വാശിയേറിയ മത്സരങ്ങൾ ക്കൊടുവിൽ ഫർവാനിയ സോൺ ചാമ്പ്യൻമാരായി.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ അബ്ബാസിയയാണ് റണ്ണർ അപ്പ്. കുവൈറ്റിലെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിധി കർത്താക്കളായി.
വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽകേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടിയും, ഗായികയും ഡബ്ലിയൂ സി സി സ്ഥാപകാംഗവുമായ രമ്യാനമ്പീശൻ മുഖ്യാതിഥി ആയിരുന്നു. മാംഗോ ഹൈപ്പർ എം. ഡി. റഫീഖ് അഹ്‌മദ്, ശിഫ അൽ ജസീറ എം ഡി അസീം സേട്ട് സുലൈമാൻ, മുറാനോ ബേക്സ് എം. ഡി അബുസലിം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും കൺവീനർ നയീം ചാലാട്ട് നന്ദി പറഞ്ഞു. ട്രഷറർ വിഷ്ണു നടേശ്അ, സി. കൺവീനർമാരായ ജസീൽ ചെങ്ങളാൻ, സഫ്‌വാൻ, വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞു,
ഷൌക്കത്ത് വളഞ്ചേരി, റഫീഖ് ബാബു,റസീന മുഹ്‌യുദ്ധീൻ, അബ്ദുറഹ്മാൻ.കെ, വഹീദ കലാം, ഫായിസ് അബ്ദുള്ള, ഗീത പ്രശാന്ത്, ജോയ്, നജീബ് വി എസ്, ആയിഷ പി ടി പി, അഷ്‌കർ മാളിയേക്കൽ, ഗിരീഷ് വയനാട്, ജവാദ് കെ. എം, നൈസാം സി പി, റിഷ്ദിൻ അമീർ, ഷംസീർ ഉമർ, എന്നിവർ നേതൃത്വം നൽകി.