Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രവീൺ ചക്രവർത്തി പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ

08:42 AM Nov 16, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാനായി പ്രവീൺ ചക്രവർത്തിയെ എഐസിസി നേതൃത്വം നിയോ​ഗിച്ചു. ചെയർമാനായിരുന്ന ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റം. നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനാണു പ്രവീൺ ചക്രവർ. 2017 ലാണ് രാഹുൽ ഗാന്ധിയുടെ ആശയത്തിൽ പ്രൊഫഷണൽസ് കോൺഗ്രസ് സ്ഥാപിതമായത്. രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന് നേരെ ആക്രമണം നടക്കുന്ന സമയത്ത്, നമ്മുടെ രാഷ്ട്രത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ മുന്നിട്ടിറങ്ങേണ്ടത് പ്രൊഫഷണലുകളുടെ ബാധ്യതയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടതായ ആധുനിക കാഴ്ചപ്പാട് കൊണ്ടുവരുന്നതിന് ശ്രമിക്കുമെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു.

Advertisement

Advertisement
Next Article