Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നഷ്ടമായത് വിലപ്പെട്ട ജീവനുകള്‍, പക്ഷേ അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന ഹൈക്കോടതി

03:27 PM Dec 05, 2023 IST | Online Desk
Advertisement
Advertisement

കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും, അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി.ചില സംവിധാനങ്ങള്‍ക്ക് പിഴവ് സംഭവിച്ചു.അപകടത്തില്‍ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്.പക്ഷേ അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കോടതി താല്‍പ്പര്യപ്പെടുന്നില്ല.വിദ്യാര്‍ത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്.അതിന്റെ പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളെ പഴിചാരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.ഏതൊക്കെ തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് കോടതിയ്ക്കറിയണമെന്നും സര്‍ക്കാരും സര്‍വകലാശാല അധികൃതരും നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Next Article