For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ

11:56 AM Sep 05, 2024 IST | online desk kollam
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ
Advertisement

ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, പ്രേംകുമാർ രഞ്ജിത് തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും, ചെയർമാൻ സ്ഥാനം വ്യക്തിപരമായും സന്തോഷം തരാത്തതായും പറഞ്ഞു. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം നിലനിർത്തുമെന്നും, സ്ത്രീകളുടെ പോരാട്ടങ്ങൾക്കായി ശക്തമായ വേദികളുണ്ടാകണം എന്നും അക്കാദമിയുടെ തലപ്പത്തേക്ക് വനിതാ വരണമെന്നും ആവശ്യപ്പെട്ടതായും പ്രേംകുമാർ പറഞ്ഞു.

Advertisement

മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു. സിനിമ കോൺക്ലേവ് തീയതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും, മറ്റു മാറ്റങ്ങളും ചെയ്യാവുന്നതായും പ്രേംകുമാർ കൂട്ടിച്ചേർത്തു. ഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് പുറത്തിക്കിയ ഉത്തരവിൽ പറയുന്നു.

Tags :

online desk kollam

View all posts

Advertisement

.