Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ബുധനാഴ്ച ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

11:40 AM Oct 14, 2024 IST | Online Desk
Advertisement

ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. 10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ ഒടുവിലായി തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു തീരുമാനം.

Advertisement

Tags :
featurednationalnewsPolitics
Advertisement
Next Article