For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി തകർക്കുന്നു: പ്രിയങ്ക ഗാന്ധി

02:23 PM Apr 24, 2024 IST | Veekshanam
ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി തകർക്കുന്നു  പ്രിയങ്ക ഗാന്ധി
Advertisement

വയനാട്: അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.