പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിലേറ്റി വയനാട്
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് വയനാട് ജനത. മണ്ഡലം ഒഴിഞ്ഞു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഏറെ വൈകാരികമായിരുന്നു. തനിക്ക് വയനാടുമായി ഒരു ആത്മബന്ധം കൈവന്നിരിക്കുന്നു. ഏറെ ഹൃദയവേദനയോടെയാണ് വയനാട് ഒഴിയുന്നത്. എന്നും എല്ലായിപ്പോഴും തന്റെ വാതിലുകൾ വയനാട്ടിലെ ജനതയ്ക്കായി തുറന്നു കിടക്കും. ഇനിമുതൽ വയനാട്ടുകാർക്ക് രണ്ട് എംപിമാർ ഉണ്ടാകും. പ്രിയങ്കയ്ക്കൊപ്പം ഞാനും വയനാട്ടിലേക്ക് സ്ഥിരംമായി എത്തും. ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോൾ രാഹുൽ പ്രിയങ്കയെ ചേർത്തുപിടിച്ച് ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്. ഓരോ തവണ വയനാട്ടിൽ വന്ന് തിരികെ പോകുമ്പോഴും രാഹുൽ ഏറെ സന്തോഷവാനാണെന്ന് കെസിയും പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ തെളിമയുള്ള നിറഞ്ഞ പുഞ്ചിരിയുമായി രാഷ്ട്രീയ എതിരാളികളെ കൊണ്ടു പോലും സ്നേഹം പിടിച്ചു വാങ്ങുന്ന രാഹുൽ വയനാട് വിടുമ്പോൾ മണ്ഡലം പ്രിയങ്കയിലൂടെ കൂടുതൽ ജ്വലിച്ചു തന്നെ നിൽക്കും. ആൾക്കൂട്ടങ്ങളുമായി സംവദിക്കുന്ന നേതാവാണ് പ്രിയങ്ക ഗാന്ധി. അടിമുടി ഇന്ദിരാഗാന്ധിയെ പോലെ എന്റെ വാക്കുകളിലൂടെ പ്രിയങ്ക പ്രവർത്തകരെ ആവേശത്തിലാക്കാറുണ്ട്. ഒരിക്കൽ മോദി പ്രിയങ്ക തനിക്ക് മകളെ പോലെ ആണെന്ന് പറഞ്ഞപ്പോൾ എന്റെ പിതാവിന്റെ പേര് രാജീവ് ഗാന്ധി എന്നാണെന്നും അത്തരമൊരു രാഷ്ട്രീയ സംസ്കാരമാണ് താൻ പേറുന്നതെന്നും അവർ തിരിച്ചടിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കാരിരുമ്പിനേക്കാൾ കരുത്തുള്ള പെൺ ശബ്ദം വയനാട്ടിലെ പ്രാതിനിധ്യത്തോടെ ഇന്ത്യൻ പാർലമെന്റിൽ മുഴങ്ങും.