പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി ഇന്ന് വയനാട്ടിലെത്തും
കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി ഇന്ന് വയനാട്ടിലെത്തും. ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയില്‍ ഇന്ന് ഉച്ചക്ക് 11.30ന് നടക്കുന്ന കോര്‍ണര്‍ യോഗമാണ് പ്രിയങ്കയുടെ ജില്ലയിലെ ആദ്യപരിപാടി.
തുടര്‍ന്ന് 2.30ന് മാനന്തവാടി നിയോജകമണ്ഡലത്തിലെത്തും. വൈകീട്ട് 4.30ന് കല്‍പറ്റ നിയോജകമണ്ഡലത്തിലെ പൊഴുതനയിലും പ്രിയങ്ക പൊതുയോഗത്തില്‍ സംസാരിക്കും.
ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മല്‍, മൂന്ന് മണിക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാടും, നാലരക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ യോഗങ്ങളില്‍ സംസാരിക്കും.