For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രിയങ്കാഗാന്ധിയെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും: ദീപാദാസ് മുന്‍ഷി

05:56 PM Oct 22, 2024 IST | Online Desk
പ്രിയങ്കാഗാന്ധിയെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും  ദീപാദാസ് മുന്‍ഷി
Advertisement

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി .
പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേർന്ന പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

Advertisement

പ്രിയങ്കാഗാന്ധി മത്സരിക്കണമെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നുവെന്നും അതാണ് ഇപ്പോള്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ ആഘോഷത്തോടെയും ഉത്സാഹത്തോടെയുമാണ് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണരംഗത്ത് സജീവമായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. ടി സിദ്ധിഖ് എം.എല്‍.എ, ട്രഷറർ എന്‍.ഡി. അപ്പച്ചന്‍, നിയോജകമണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജിനി തോമസ്, പി കെ ജയലക്ഷ്മി, സില്‍വി തോമസ്, മേഴ്‌സി സാബു, ബേബി കെ തുടങ്ങിയവര്‍ സംസാരിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.