കേരള സാരിയിൽ പ്രിയങ്ക പാര്‍ലമെന്റില്‍; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു
11:20 AM Nov 28, 2024 IST | Online Desk
Advertisement
ന്യൂഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ക്കായിരിക്കും പ്രിയങ്ക പ്രഥമ പരിഗണന നൽകുക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
Advertisement