Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൂവര്‍ണ്ണത്തില്‍ മുങ്ങി വയനാട്ടില്‍ 'പ്രിയങ്ക'ര വരവേല്‍പ്പ്: കല്‍പ്പറ്റയില്‍ ജനസാഗരം

11:52 AM Oct 23, 2024 IST | Online Desk
Advertisement

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രിയങ്കയേയും രാഹുല്‍ ഗാന്ധിയേയും വരവേല്‍ക്കാന്‍ എത്തിയിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസിന്റെയും, മുസ്ലിം ലീഗിന്റെയും പതാകകളുയര്‍ത്തിയല്ല വരവേല്‍പ്. മൂവര്‍ണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകള്‍ ഉയര്‍ത്തിയാണ് ഇക്കുറി പ്രവര്‍ത്തകര്‍ നേതാക്കളെ വരവേല്‍ക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ' Welcome Priyanka Gandhi ' പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്.

Advertisement

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ അടങ്ങിയ നിരവധി പ്ലക്കാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നടക്കമാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗമാണ് താമസസ്ഥലത്തേക്ക് പോയത്. തുടര്‍ന്ന് താമസസ്ഥലത്തു നിന്നും ഇരുവരും പുതിയസ്റ്റാന്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോണ്‍ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

Tags :
featuredkeralanewsPolitics
Advertisement
Next Article