മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട്; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്
വടകര: വീഡിയോ പരാമർശത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ കെ ശൈലജയെ അപകീർത്തിപെടുത്തും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉന്നയിച്ചത്. മോശമായ തരത്തിൽ വീഡിയോ പ്രചാരണങ്ങൾ യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് ചൂണ്ടികാട്ടി കെ കെ ശൈലജയും പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാല്‍ പിന്നീട് വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ പറഞ്ഞതോടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്ന നിലപാടിലേക്ക് ഷാഫി എത്തുകയായിരുന്നു.