പ്രൊഫ. വി. ലളിതമ്മ അന്തരിച്ചു
കരുനാഗപ്പള്ളി: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളേജിലെ ഫിസിക്സ്, വിഭാഗം റിട്ട. പ്രൊഫസറും താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻറുമായ കരുനാഗപ്പള്ളി പട വടക്ക് കൗസ്തുഭത്തിൽ വി. ലളിതമ്മ (79) അന്തരിച്ചു. അച്ഛൻ വാസുദേവ കുറുപ്പ്. അമ്മ: കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജേഷ്ഠസഹോദരൻ പ്രാക്കുളം പരമേശ്വരൻ പിള്ളയുടെ മകൾ ചെല്ലമ്മ. രണ്ടു പതിറ്റാണ്ടിലേറെയായി എൻഎസ് എസ് കരുനാഗപ്പള്ളി താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റാണ്. 2010 ൽ മന്നം ജയന്തി സമ്മേളനത്തിൽ സ്മരണാഞ്ജലി അവതരിപ്പിച്ച ആദ്യ വനിതാ യൂണിയൻ പ്രസിഡൻറുമാണ്. സാമൂഹിക, അധ്യാപന മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ റിട്ട. ഫിനാൻസ് ഓഫീസർ ഭാസ്കരൻനായർ. മക്കൾ: മഞ്ജു ബി നായർ (എജിഎം , ബിഎസ്എൻഎൽ, നാഗർ കോവിൽ) ചിന്നു ബി .നായർ , ഹരി കൃഷ്ണൻ ബി (ബെംഗളൂരു) മരുമക്കൾ :ജി നേഷ്കുമാർ (റിട്ട.സീനിയർ എസ് ഡി .ഇ, ബിഎസ്എൻഎൽ തിരുവനന്തപുരം) എം. മഹേഷ് കുമാർ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി,കൊല്ലം) പാർവതി എസ് (ബെംഗളൂരു)