പ്രോഗ്രസീവ് ഫിലിംമേക്കേഴ്സ് ; മലയാള സിനിമയിൽ പുതിയ സംഘടന
06:38 PM Sep 16, 2024 IST | Online Desk
Advertisement
കൊച്ചി: മലയാള സിനിമയിൽ പുതിയ സംഘടന ആരംഭിക്കാൻ നീക്കം.പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ ബദൽ സംഘടന രൂപീകരിക്കാനാണ് ആലോചന. ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരിക. ഇത് സംബന്ധിച്ച് സിനിമാ പ്രവർത്തകർക്ക് കത്ത് നൽകി.
Advertisement
ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണെന്നും ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.