മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം എസ്എഫ്ഐ അക്രമികളുടെ ശക്തി: എം വിൻസന്റ് എംഎൽഎ
തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എം വിൻസന്റ് എംഎൽഎ. എസ്എഫ്ഐയുടെ കിരാതമായി പ്രവർത്തിയെ മുഖ്യമന്ത്രി മൗനം അനുവാദത്തോടെ സമ്മതം നൽകുകയും അവരുടെ പ്രവർത്തികളെയും ന്യായീകരിക്കുകയും ആണ് ചെയ്യുന്നതെന്ന് എം വിൻസന്റ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്ഐയുടെ ശക്തി.
ഇടിമുറിയിലെ അക്രമ രാഷ്ട്രീയ പഠനങ്ങൾ ആണ് പ്രത്യയശാസ്ത്രത്തേക്കാൾ എസ്എഫ്ഐയുടെ അടിത്തറ. എസ്എഫ്ഐ രാഷ്ട്രീയത്തിന്റെ വികൃതമായ നേർചിത്രങ്ങൾ കൊണ്ടാണ് വിദ്യാർത്ഥികൾ ക്യാമ്പസുകൾ ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്നത്. വിദ്യാർത്ഥികളെ മർദ്ദിക്കുന്നതും സിദ്ധാർത്ഥന നിരപരാധിയെ കൊലപ്പെടുത്തിയതും സാൻജോസ് എന്ന വിദ്യാർത്ഥിയെ 121 നമ്പർ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചതും മുഖ്യമന്ത്രി ഉയർത്തുന്ന എസ്എഫ്ഐ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങളാണ്.