മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു
ജഗതി,മേലാറന്നൂർ രാജീവ് നഗർ ഗവ:ക്വോർട്ടേഴ്സിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഇരുട്ടിലാക്കി മാസങ്ങളായി ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തിക്കുന്നില്ല.
പൊതു ജനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും
പരിഹാരമുണ്ടാകുന്നില്ല.
ജോലി കഴിഞ്ഞ് രാത്രി സമയത്തും കാൽനടയായി ക്വോർട്ടേഴ്സിൽ എത്തുന്നവർക്കും പഠനത്തിനായി പുറത്ത് പോയി വരുന്ന കുഞ്ഞുക്കൾക്കും വെളിച്ചമില്ലായ്മ രാത്രി യാത്രയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കോർട്ടേഴ്സുകൾ കുത്തി തുറന്ന് മോഷണം, വാഹന മോഷണം,ഇന്ധന മോഷണം, ടൂവീലറുകളുടെ പാട്ട്സ് മോഷണം എന്നിവ ഇരുട്ടിന്റെ മറവിൽ സ്ഥിരമായിരിക്കുകയാണ്. നിരവധി പരാതികളും കേസുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നടപടികളിലാണ്.
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജീവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.
KPCC മുൻ എക്സിക്യൂട്ടീവ് അംഗവും നേമം യു.ഡി.എഫ് ചെയർമാനുമായ
ശ്രീ: കമ്പറ നാരാണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ: ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി ആർ.റാഷിദ സ്വാഗതം ആശംസിച്ചു.
കോൺഗ്രസ് പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ, മണ്ഢലം പ്രസിഡന്റ് ശ്രീ:രഘുനാഥൻ നായർ, അസോസിയേഷൻ ഭാരവാഹികളായ അനിത വി.എ, മഹേശ്വരി.എ, വിനോദ് കുമാർ, കെ.ആർ രാജു സന്തോഷ്കുമാർ.എസ്, ശ്രീദേവി. കെ.സി, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.