റെയിൽവേ ട്രാക്കിലിരുന്ന് പബ്‌ജി കളി; മൂന്ന് കൗമാരക്കാർക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം
02:19 PM Jan 03, 2025 IST
|
Online Desk
Advertisement
ബിഹാർ: വെസ്റ്റ് ചമ്പാരൻ ജില്ലയിൽ റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ഇയർഫോണ്‍ വച്ചതിനാൽ ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിലാണ് അപകടമുണ്ടായത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.
Advertisement
Next Article