Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കര്‍ഷകര്‍ക്കു നേരെ ഡ്രോണ്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് സര്‍ക്കാര്‍

12:20 PM Feb 14, 2024 IST | Online Desk
Advertisement

ഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകസംഘടനകള്‍ സംയുക്തമായി നടത്തുന്ന 'ദില്ലി ചലോ' മാര്‍ച്ചില്‍ അണിചേര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍. പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ സമരമുഖത്തേക്ക് അണിചേരുകയാണ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഇന്നും സംഘര്‍ഷാവസ്ഥ തുടരുന്നു. രാവിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Advertisement

അതേസമയം, കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇനിയും ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കേന്ദ്ര കാര്‍ഷിക സഹമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. ചര്‍ച്ചക്കുള്ള സാഹചര്യമൊരുക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ ചൊവ്വാഴ്ച കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമിട്ട് മാര്‍ച്ച് തുടങ്ങിയത്.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഡ്രോണ്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍. ഇന്നലെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലാണ് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് സമരക്കാരെ നേരിട്ടത്. തങ്ങളുടെ അധികാര പരിധിയില്‍ ഡ്രോണ്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് പഞ്ചാബിലെ പട്യാല ഡെപ്യൂട്ടി കമീഷണര്‍ ഷൗക്കത്ത് അഹമ്മദ് ഹരിയാനയിലെ അംബാല ഡെപ്യൂട്ടി കമീഷണര്‍ക്ക് കത്ത് നല്‍കി.

അതേസമയം, കര്‍ഷക സമരത്തെ നേരിടാന്‍ കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഹരിയാന പൊലീസ്. അതിര്‍ത്തി മേഖല പൂര്‍ണമായും ബാരിക്കേഡുകള്‍ വെച്ച് അടച്ചുകഴിഞ്ഞു. ഇന്നലെ ഏതാനും ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ബാരിക്കേഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡില്‍ ഉറപ്പിച്ചു. ബാരിക്കേഡികളില്‍ മുള്ളുവേലിയും റോഡില്‍ ഇരുമ്പാണികളും സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ഡല്‍ഹി ലക്ഷ്യമിട്ടുള്ള യാത്ര ഏതുവിധേനയും തടയുകയാണ് ലക്ഷ്യം.

ഹരിയാനയില്‍ ഏഴ് ജില്ലകളില്‍ 15 വരെ മൊബൈല്‍ ഇന്റര്‍നെറ്റും ബള്‍ക്ക് എസ്.എം.എസുകളും നിരോധിച്ചു. അംബാല, കുരുക്ഷേത്ര, കൈതല്‍, ജിന്‍ഡ്, ഹിസാര്‍, ഫതേഹാബാദ്, സിര്‍സ ജില്ലകളിലാണ് നിരോധനം.

Advertisement
Next Article