For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓർമകളിൽ ജ്വലിച്ച് പുന്ന നൗഷാദ്; ഇന്ന് രക്തസാക്ഷിത്വദിനം

12:48 PM Jul 31, 2024 IST | Veekshanam
ഓർമകളിൽ ജ്വലിച്ച് പുന്ന നൗഷാദ്  ഇന്ന് രക്തസാക്ഷിത്വദിനം
Advertisement

തൃശൂർ: തീവ്രവാദികളാൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് നേതാവ് പുന്ന നൗഷാദിന്റെ ഓർമദിനമാണ് ഇന്ന്. വർഗീയ ശക്തികളുടെ ഒടുങ്ങാത്ത പകയുടെ വാൾത്തലപ്പുകളിൽ പിടഞ്ഞില്ലാതായത് ഒരു നാടിന്‍റെയാകെ പ്രതീക്ഷയായിരുന്ന നേതാവാണ്. യുവാക്കളെ മതേതര ജനാധിപത്യ ചേരിയുടെ മൂവർണ്ണക്കൊടി തണലിൽ ചേർത്തുനിർത്തി നൗഷാദ് മുന്നോട്ട് നയിച്ചു. ആ സംഘടനാ പാടവമാണ് എസ്.ഡി.പി.ഐ യുടെ കണ്ണിലെ കരടായി നൗഷാദിനെ മാറ്റിയത്.അണിയറയിൽ ആസൂത്രണങ്ങൾ ഒരുപാട് നടന്നു. ഒടുവിൽ 2019 ജൂലൈ 30 ന് കൊലയാളി സംഘം തെരുവിലിറങ്ങി. വൈകിട്ട് 6.30 ന് 15 പേർ 7 ബൈക്കുകളിലെത്തി നൗഷാദ് ഉൾപ്പെടെ നാലുപേരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ജൂലൈ 31 ന് നൗഷാദ് മരിച്ചു. കേസിൽ മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ നേതാവ് കാരി ഷാജിയടക്കം 13 പേർ അറസ്റ്റിലായി.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.