For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുഷ്‌പ്പനെ അവഹേളിച്ചത് സിപിഎം: യൂത്ത് കോൺഗ്രസ്‌

05:01 PM Oct 14, 2024 IST | Online Desk
പുഷ്‌പ്പനെ അവഹേളിച്ചത് സിപിഎം  യൂത്ത് കോൺഗ്രസ്‌
Advertisement

മുവാറ്റുപുഴ: സിപിഎമ്മിന് വേണ്ടി രക്തസാക്ഷിയായ പുഷ്പനെ ഈ സമ്മേളന കാലത്ത് സിപിഎം അവഗണിച്ചെന്ന് യൂത്ത് കോൺഗ്രസ്‌. മരണശേഷം അദ്ദേഹത്തിന് വേണ്ടി ഒരു ദിവസത്തെ ദുഖചാരണം പോലും സിപിഎം നടത്തിയില്ല. മുവാറ്റുപുഴയിൽ പ്രഖ്യാപിച്ച ബ്രാഞ്ച് സമ്മേളനങ്ങൾ മുഴുവനും ഈ ദിവസങ്ങളിൽ നടത്തി. മാത്യു കുഴൽനാടൻ എംഎൽഎയെ ആക്രമിക്കാൻ ഡി.വൈ.എഫ്.ഐ തുനിഞ്ഞാൽ പ്രവർത്തകർ വെറുതെ നോക്കി നിൽക്കുമെന്ന് കരുതരുതെന്ന് യൂത്ത് കോൺഗ്രസ്‌. ജനാധിപത്യത്തിന് നേരെയാണ് ഇടതുപക്ഷ യുവജന സംഘടന വെല്ലുവിളിക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

Advertisement

രക്തസാക്ഷിയായ പുഷ്പനെ സിപിഎം ആണ് അവഹേളിച്ചതെന്നും യൂത്ത് കോൺഗ്രസ്‌ കുറ്റപ്പെടുത്തി. സ്വശ്രയ കോളേജിനെതിരെ ഡി.വൈ.എഫ്.ഐ സമരം ചെയ്യുമ്പോഴാണ് പുഷ്പന് വെടിയേറ്റത്. തന്റെ രണ്ട് മക്കളെയും സ്വാശ്രയ കോളേജുകളിൽ പഠിപ്പിച്ച പിണറായിക്കെതിരെ സമരം ചെയ്യാൻ ഡി.വൈ.എഫ്.ഐക്ക് ആർജ്ജവം ഉണ്ടോയെന്നു യൂത്ത് കോൺഗ്രസ്‌ മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി പരിഹസിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെയിംസ് എൻ ജോഷി, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ്‌ റഫീഖ്, എബി പൊങ്ങണത്തിൽ, ജിന്റോ ടോമി, എൽദോ വട്ടക്കാവൻ, ജില്ല ഭാരവാഹികളായ സൽമാൻ ഓലിക്കൽ, ഫൈസൽ വടക്കനേത്ത്, അഫ്സൽ വിളക്കത്ത്, ഷെഫാൻ വി.എസ്, മനു ബ്ലായിൽ, മാഹിൻ അബുബക്കർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.