Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എടോ അൻവറേ, താൻ കമ്മി ആയിക്കോ പക്ഷേ അന്തം കമ്മി ആയി അധംപതിക്കരുത്

03:32 PM Apr 23, 2024 IST | Veekshanam
Advertisement

പുറത്ത് പറയാൻ കൊള്ളാത്ത പൈത്യകം സ്വന്തമായി ഇല്ലാത്തവർക്ക് നല്ല അച്ഛനമ്മമാർ ഉള്ള മക്കളോട് അസൂയ തോന്നാം, അതാണ് പി വി അൻവറിനു രാഹുൽ ഗാന്ധിയോട് തോന്നിയ വികാരം.കോൺഗ്രസ്‌ പാർട്ടിയെ വഞ്ചിച്ച് മാർക്കിസ്റ്റ് കാരന്റെ അടുക്കള വിചാരിപ്പുകാരനായി മാറിയ അൻവർക്ക് കോൺഗ്രസ്‌ പാരമ്പര്യവും പൈതൃകവും ഒക്കെ ഡി എൻ എ ടെസ്റ്റ്‌ ചെയ്‌താൽ കൊള്ളാം എന്ന് തൊന്നുക സ്വാഭാവികം കാരണം അൻവർ ചെന്നിറങ്ങിയ സ്ഥലത്ത് കണ്ട കാര്യങ്ങളാണ് മറ്റുള്ളവർക്കും ഉള്ളത് എന്ന് തെറ്റിദ്ധരിച്ചു കാണണം അങ്ങനെ അല്ല എന്ന് തിരുത്തി തരാൻ നല്ല നട്ടെല്ലുള്ളവർ ഉണ്ടെന്ന കാര്യം മറന്ന് പോകരുത്രാഹുൽ ഗാന്ധിയുടെ പിതാവ് രാജ്യത്തെയും ജനങ്ങളെയും ചൈനകാരന് ഒറ്റു കൊടുത്ത ചരിത്രം സ്വന്തമായി ഉള്ള ആൾ അല്ല, രാജ്യത്ത് ആക്രമണം നടത്തി ഒളിവിൽ പോയ ആൾ അല്ല. ഒളിവിലിരിക്കുമ്പോൾ ആശ്രയമായ വീട്ടുകാരന്റെ പ്രായപൂർത്തിയാകാത്ത മകളെ രണ്ടാം കല്ല്യാണം കഴിച്ച് കഴിവ് തെളിയിച്ച ആളും അല്ല, അൻവർ കരുതുന്നത് പോലെ സ്വന്തം നാടിനെ ബോംബിട്ട് കത്തിക്കാൻ രാത്രി വെളിച്ചം തെളിച്ചു കൊടുക്കുന്ന തരം പൈതൃകം അല്ല രാഹുൽ ഗാന്ധിയ്ക്ക് ഉള്ളത്.വളർന്ന് വരുന്ന മാക്രിസ്റ്റ് കുഞ്ഞുങ്ങൾക്ക് മാതൃക കാണിക്കാൻ പള്ളികുടത്തിന്റെ ചുമരിൽ വരച്ചു വയ്ക്കുന്ന ചുണ്ടിൽ കഞ്ചാവ് ചുരുട്ട് തിരുകിയ "ചേ" പൈതൃകവും രാഹുൽ ഗാന്ധിക്ക് ഇല്ല. ജനങ്ങളുടെ നികുതി പണം ജനസേവനം എന്ന പേരിൽ പറ്റി ഉഗാണ്ടയിൽ വജ്ര ബിസിനസ് നടത്തി കാശുണ്ടാകുന്ന അല്പത്തരവും, സർക്കാർ ഭൂമി കൈയ്യറി അവിടെ പാർക്ക് ഉണ്ടാക്കി പിടിച്ചു പറി നടത്തുന്ന തരം പൈത്യകവും രാഹുൽ ഗാന്ധിക്ക് ഉണ്ടാകാൻ വഴിയില്ല. മാർക്കിസ്റ്റ് കാരനെ കാണുമ്പോൾ കാവാത്ത് മറന്ന് നിക്കറിൽ മുള്ളി രാഹുൽ ഗാന്ധിയെ തെറി പറയുന്ന നാക്ക് അനവർ ആഫ്രിക്കൻ വൻ കരയിലെ ഏതെങ്കിലും ഖനിയിലെ മണ്ണിൽ കുഴിച്ചിട്ടണം ഇല്ലെങ്കിൽ പൊതുജനം കൈവയ്ക്കുന്ന സാഹചര്യം ഉണ്ടാകും.

Advertisement

Tags :
kerala
Advertisement
Next Article