പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു
10:07 AM Jan 13, 2025 IST | Online Desk
Advertisement
പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ എംഎൽഎ സ്ഥാനം രാജിവച്ചത്. സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് നൽകി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അൻവർ രാജിവെയ്ക്കാൻ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പിന്നീട് മറ്റു കാര്യങ്ങൾ സംസാരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് പി വി അന്‍വര്‍ രാജിക്കാര്യം സ്ഥിരീകരിച്ചത്.
Advertisement