Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പരീക്ഷ തുടങ്ങുന്നതിന് മുൻപേ ചോദ്യപേപ്പർ വാട്ട്സ്ആപ്പിൽ; അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്

10:35 AM Feb 22, 2024 IST | ലേഖകന്‍
Advertisement
Advertisement

തിരുവനന്തപുരം: പ്ലസ് ടു മോഡൽ എക്സാം മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം നടന്നത്. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്സ്ആപ്പ് അക്കൗണ്ട് വഴി ചോർന്നത്. പരീക്ഷ എഴുതുന്നതിന് മുൻപേ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾക്കാണ് വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ലഭിച്ചത്.

ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരേയാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ഏൽപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായെടുക്കേണ്ട ഒന്നാണെന്നാണ് വി.ശിവൻകുട്ടി പ്രതികരിച്ചത്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി . അതേസമയം സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

Tags :
kerala
Advertisement
Next Article