Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്

01:57 PM Dec 27, 2024 IST | Online Desk
Advertisement

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ അധ്യാപകര്‍ ഹാജരായിരുന്നില്ല.

Advertisement

എംഎസ് സൊല്യൂഷന്‍സ് സിഇഒ, എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് ഇതിനിടെ പുറത്തിറക്കിയിരുന്നു. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും. വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags :
featuredkeralanews
Advertisement
Next Article