'ഖുർത്വുബ ഫൗണ്ടേഷൻ' പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു
കുവൈത്ത് സിറ്റി: ബീഹാറിലെ കിഷങ്കഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രഥമ കൺവെൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇസ്മായിൽ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും, ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും, കാഴ്ചപ്പാടും, മാറ്റത്തിന്‍റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്ന സോഷ്യല്‍ എഞ്ചിനിയേഴ്സിനെ വാർത്തെടുക്കുകയാണ് ഖുർത്വുബയുടെ ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു.
മുഖ്യ രക്ഷാധികാരി: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, രക്ഷാധികാരികൾ: മുസ്തഫ കാരി, കെ.ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി. ചെയർമാൻ: എം.കെ. റഫീഖ്, ജനറൽ കൺവീനർ: ഇഖ്ബാൽ മാവിലാടം. വർക്കിംഗ് കൺവീനർമാർ:മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക്. ട്രഷറർ:എം.ആർ.നാസർ. വൈസ് ചെയർമാന്മാർ: ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി.ലത്തീഫ്, കുത്തുബുദീൻ ഉദുമ. കൺവീനർമാർ: മുജീബ് മൂടാൽ, ഹസ്സൻ തഖ്'വ, റഫീഖ് ഒളവറ, നാസർ പുറമേരി എന്നിവരാണ് ഖുർത്വുബ ഫൗണ്ടേഷൻ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി ഭാരവാഹികൾ. കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി), മുഹമ്മദലി ഫൈസി, അബ്ദുൾ ഹക്കീം മൗലവി (കെ.ഐ.സി.) കെ. ബഷീർ (കെ.കെ.എം.എ.) ഇസ്മായിൽ ഹുദവി (ഹാദിയ) എം.കെ. റഫീഖ് (മാംഗോ ഹൈപ്പർ) എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ മാവിലാടം സ്വാഗതവും, മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.