Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ റഡാര്‍ പരിശോധന

05:32 PM Aug 02, 2024 IST | Online Desk
Advertisement

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ റഡാര്‍ പരിശോധന. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനക്കുശേഷമാണ് മുണ്ടക്കൈയില്‍ പരിശോധന ആരംഭിച്ചത്.

Advertisement

കോണ്‍ക്രീറ്റിനുള്ളിലും മറ്റും കുടുങ്ങിയവരെ വേഗത്തിലും കൃത്യമായും കണ്ടെത്താന്‍ ഇത് വഴി കഴിയും. മുണ്ടക്കൈയില്‍ റഡാറില്‍ നിന്നും സിഗ്‌നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്‌നല്‍ ലഭിച്ച സ്ഥലം എന്‍.ഡി.ആര്‍.എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും.

കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് റഡാര്‍ പരിശോധന. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തുന്നത്.

Advertisement
Next Article