യുഡിഎഫ് പഴയന്നൂർ മണ്ഡലം കൺവെൻഷൻ തിരുവഞ്ചൂർ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ചേലക്കര: യുഡിഎഫ് പഴയന്നൂർ മണ്ഡലം കൺവെൻഷൻ തിരുവഞ്ചൂർ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ വിസാൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഴയന്നൂർ മണ്ഡലം പ്രസിഡന്റ് ടി മുകുന്ദൻ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നേൽ സുരേഷ് എംപി
മുഖ്യ പ്രഭാഷണം നടത്തി.
എഐസിസി സൈക്രട്ടറി അറിവഴകൻ, എൽദോസ് കുന്നപ്പിളളി എംഎൽഎ ,എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പിഎം അമീർ, പിഎം അനീഷ്, കെകെ അബാസ്, ശശി, ടി എ രാധകൃഷ്ണൻ, ജോസഫ് ടാജറ്റ്, സിസി ശ്രീകുമാർ, പി കെ മുരളിധരൻ, ഇ വേണുഗോപാല മേനോൻ, തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാനാർഥി രമ്യ ഹരിദാസ് സഹപ്രവർത്തകരോടും അനുഭാവികളോടും ജനങ്ങളിലേക്ക് ഇറങ്ങി തനിക്കു വേണ്ടി വോട്ട് ചോദിക്കണമെന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ചു. പിണറായി വിജയൻ സർക്കാറിന്റെ ജനദ്രോഹ നടപടിക്ക് എതിരെയും, കേന്ദ്ര സർക്കാരിന്റെ ഫാസിസിറ്റ് സമീപനത്തിന് എതിരെയും ജനാത്യപത്യ ബോധമുള്ള മുഴവൻ ജനങ്ങളുടെയും പിന്തുണ തേടിയ രമ്യ ഹരിദാസ് തന്റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞു.