റായ്ബറേലിയോ വയനാടോ? തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാവുമെന്ന് രാഹുല്‍ ഗാന്ധി
മലപ്പുറം: ഏത് ലോകസഭാ മണ്ഡലം നിലനിലര്‍ത്തണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ഏറ്റവും വലിയ ധര്‍മ സങ്കടമെന്ന് രാഹുല്‍ ഗാന്ധി. റായ്ബറേലിയോ അതോ വയനാടോ, ഇതില്‍ എവിടെ തുടരണം എന്ന് തീരുമാനിക്കണം. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങിനെയല്ല, ഞാന്‍ സാധാരണ മനുഷ്യനാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് 400 സീറ്റ് നേടും എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. പിന്നെ അത് 300 ആയി, പിന്നീട് അതിലും കുറഞ്ഞ് കുറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞത് ഞാന്‍ സധാരണ മനുഷ്യനല്ല എന്നായിരുന്നു. എല്ലാ തീരുമാനവും പരമാത്മാവില്‍നാണ് എന്നും അവകാശപ്പെട്ടു. മേദിക്കുള്ളത് വളരെ വചിത്രമായ പരമാത്മാവാണ്. ഈ പരമാത്മാവ് എല്ലായ്പ്പോഴും അദാനികും അംബാനിക്കും വേണ്ടിയാണ് തീരുമാനമെടുപ്പിക്കുന്നത്. ഇന്ന് രാവിലെ പരമാത്മാവ് മുംബൈ വിമാനത്താവളം അദാനിക്ക് വില്‍്കകാന്‍ പറയും.പിന്നെ ലഖ്നൗ വിമാനത്താവളമാകും വില്‍ക്കാന്‍ പറയുക. വിമാനത്താവളം എല്ലാം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങളാണ് പരമാത്മാവ് വില്‍ക്കാന്‍ പറയുക. ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങള്‍ അദാനിക്ക് വില്‍ക്കാന്‍ പറയും. പിന്നെ പ്രതിരോധം അദാനിക്ക് നല്‍കാന്‍ പറയും. ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ വെറും ഒരു മനുഷഷ്യനാണ് എന്നോട് പരമാത്മാവ് സംസാരിക്കുന്നില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ലളിതമാണ്. എന്റെ ദൈവം രാജ്യത്തെ ദരിദ്രരായ ജനങ്ങളാണ്, വയനാട്ടിലെ ജനങ്ങളാണ്. വീണ്ടും ആ ചോദ്യം ഉയരുന്നു, വയാനാടോ റായ്ബറേലിയോ റായ്ബറേലിയിലെയും വയനാട്ടിലെയും ജനങ്ങള്‍ സന്തോഷിക്കുന്ന തീരുമാനമായിരിക്കും എടുക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.