വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍
മാഡ്രിഡ്: ലോകം കണ്ട ഇതിഹാസ ടെന്നിസ് താരങ്ങളില്‍ ഒരാളായ റഫേല്‍ നദാല്‍ ടെന്നിസ് കോര്‍ട്ടില്‍നിന്ന് പിന്‍വാങ്ങുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പ്രത്യേക വിഡിയോയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 'ഞാന്‍ പ്രൊഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം' -താരം വിഡിയോയില്‍ അറിയിച്ചു.
നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലായിരിക്കും സ്?പെയിന്‍കാരന്റെ അവസാന മത്സരം. 22 ഗ്രാന്‍ഡ്സ്ലാം ?കിരീടമടക്കം 92 എ.ടി.പി കിരീടങ്ങളാണ് കരിയറില്‍ അലങ്കാരമായുള്ളത്. കളിമണ്‍ കോര്‍ട്ടിലെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം 14 ഫ്രഞ്ച് ഓപണും നാല് യു.എസ് ഓപണും രണ്ട് വീതം ആസ്‌ട്രേലിയന്‍ ഓപണും വിംബിള്‍ഡണും സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തില്‍ നൊവാക് ദ്യോകോവിച് മാത്രമാണ് നദാലിന് മുന്നിലുള്ളത്. ഒളിമ്പിക്‌സില്‍ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണം നേടിയിട്ടുള്ള താരം, അഞ്ചുതവണ സ്?പെയിനിനെ ഡേവിസ് കപ്പ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
കരിയറിന്റെ അവസാനത്തില്‍ താരത്തെ നിരന്തരം പരിക്കുകള്‍ വേട്ടയാടിയിരുന്നു. പാരിസ് ഒളിമ്പിക്‌സിന് ശേഷം നദാലിന് കോര്‍ട്ടില്‍ ഇറങ്ങാനായിരുന്നില്ല.