'എന്നും വയനാടിനൊപ്പം'; പുത്തുമല സന്ദർശിച്ച് രാഹുലും പ്രിയങ്കയും, ഉരുൾ പൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു
വയനാട്: ചൂരല്‍മല, മൂണ്ടക്കൈ ദുരന്തത്തിൽ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പുത്തുമലയിലെ ശ്മശാനഭൂമിയിലെത്തിയത്. കൂട്ടസംസ്കാരം നടന്ന സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഇരുവരും മടങ്ങി.
കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലും വയനാട് ദുരന്തം പ്രിയങ്ക അനുസ്മരിച്ചിരുന്നു.ചൂരല്‍മലയിലെ ദുരന്തകാഴ്ചകളും കരളുറപ്പും തന്റെ ഉള്ളില്‍ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ അവിടെ കണ്ടതെന്ന് പ്രിയങ്ക പറഞ്ഞു. താൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ ധൈര്യം തന്നെ ആഴത്തിൽ സ്പര്‍ശിച്ചു. വയനാടിന്റെ ഭാഗമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മടങ്ങി.