രാഹുൽ ദ്രാവിഡിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീറാം ഫിനാൻസ് 'Together We Soar' ക്യാംപെയ്ൻ പുറത്തിറക്കി
മുംബൈ: ശ്രീറാം ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയും ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന ദാതാക്കളിൽ പ്രമുഖരുമായ ശ്രീറാം ഫിനാൻസ് ലിമിറ്റഡ് 'ടുഗെദർ വിസോർ' എന്ന പേരിൽ ഏറ്റവും പുതിയ ബ്രാൻഡ് ക്യാംപെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കളുമായി ശക്തമായ ബന്ധവും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ക്യാംപെയ്ൻ ഊന്നൽ നൽകുന്നു. ഇത് വെല്ലുവിളികളെ മറികടക്കാനും ഉപഭോക്താക്കളെ തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും പ്രാപ്തരാക്കുന്നു. ടീംവർക്കിനും അചഞ്ചലമായ നിലപാടിനും പേരുകേട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ. സ്ഥിരോത്സാഹവും സഹകരണവും വിജയത്തിലേക്കുള്ള പാതകളായി ചൂണ്ടിക്കാണിക്കുന്ന ക്യാംപെയ്നിന്റെ അന്തസത്ത ദ്രാവിഡ് ഉൾക്കൊള്ളുന്നു. വിജയത്തിന്റെയും വളർച്ചയുടെയും നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന ക്യാംപെയ്ൻ ചിത്രത്തിൽ, അർത്ഥവത്തായ ബന്ധങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ നേടാൻ ദ്രാവിഡ് ആളുകളെ പ്രചോദിപ്പിക്കുന്നു.
'ഹർ ഇന്ത്യൻ കെ സാത്ത്: ജൂഡെംഗെ ഉഡെംഗെ' എന്ന് പേരിട്ടിരിക്കുന്ന പരസ്യ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മുതിർന്ന നടൻ നസറുദ്ദീൻ ഷായാണ് ശബ്ദം നൽകുന്നത്. ഉപഭോക്താക്കളുടെ യാത്രകളിൽ വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ശ്രീറാം ഫിനാൻസിന്റെ പങ്ക് ഉയർത്തിക്കാട്ടുന്നതാണ് ഷായുടെ ഉജ്ജ്വലമായ വിവരണം. അക്കാദമി അവാർഡ് ജേതാവായ ഗാനരചയിതാവ് കെ എസ് ചന്ദ്രബോസും പ്രശസ്ത തമിഴ് ഗാനരചയിതാവ് മദൻ കാർക്കിയും എഴുതിയ ഗാനങ്ങൾ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശക്തമായ ബന്ധങ്ങൾ വ്യക്തികളെ തങ്ങളുടെ മികവിലേക്ക് എത്തിച്ചേരാൻ പ്രാപ്തരാക്കുന്നു എന്ന ശ്രീറാം ഫിനാൻസിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് ക്യാംപെയ്നിന്റെ പ്രമേയം, 'ടുഗെദർ വിസോർ'. അതുല്യമായ ഓഫറുകളിലൂടെയും ആളുകൾ ഒത്തുചേരുമ്പോൾ മികച്ച കാര്യങ്ങൾ നേടാനുള്ള വിശ്വാസത്തിലൂടെയും ശ്രീറാം ഫിനാൻസ് അതിന്റെ ഉപഭോക്താക്കളെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനുള്ള യാത്രയിൽ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണ്.
ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, അച്ചടി, ഔട്ട്ഡോർ മാധ്യമങ്ങൾ, തിരഞ്ഞെടുത്ത തിയേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ 360 ഡിഗ്രി മീഡിയ പ്ലാനിലൂടെയാണ് ക്യാംപെയ്ൻ ആരംഭിക്കുക. ശ്രീറാം ഫിനാൻസ് പ്രധാന സ്പോൺസറായ പ്രോ കബഡി ലീഗ് പോലുള്ള പ്രധാന ഇവന്റുകളിലും ഇത് പ്രദർശിപ്പിക്കും. വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ഒരുപോലെ ശാക്തീകരിക്കുന്നതിൽ ശ്രീറാം ഫിനാൻസിന്റെ പങ്ക് ഉയർത്തിക്കാട്ടുന്ന ക്യാംപെയ്ൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ നഗര-ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തും.
ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയെ പിന്തുണയ്ക്കുമെന്ന തങ്ങളുടെ വാഗ്ദാനം ഉൾക്കൊള്ളുന്നതാണ് 'ടുഗെദർ, വി സോർ' എന്ന് ശ്രീറാം ഫിനാൻസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എലിസബത്ത് വെങ്കിട്ടരാമൻ പറഞ്ഞു. സ്ഥിര നിക്ഷേപം, വാഹന ധനസഹായം, ചെറുകിട ബിസിനസുകളെ പരിപോഷിപ്പിക്കൽ, സ്വർണ്ണവും വ്യക്തിഗത വായ്പകളും നൽകൽ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അവർക്ക് വിജയിക്കാനാവശ്യമായ സഹായങ്ങൾ നൽകാനും തങ്ങൾ ശ്രമിക്കുന്നതായും എലിസബത്ത് പറഞ്ഞു.
ഏഴ് ഭാഷകളിൽ രൂപകൽപ്പന ചെയ്ത ക്യാംപെയ്നിന്റെ ക്രിയാത്മക സമീപനം, ശ്രീറാം ഫിനാൻസിന്റെ ശാക്തീകരണത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പാക്കുന്നു.