Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭലിലേക്ക്

11:03 AM Dec 04, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ സംഭലിൽ സന്ദർശനം നടത്താനിരിക്കെ സുരക്ഷ ശക്തമാക്കി യുപി പൊലീസ്. ഡൽഹിയിൽനിന്ന് 10.15നു പുറപ്പെട്ട നേതാക്കൾ 1 മണിയോടെ സംഭാലിൽ എത്തിച്ചേരും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഉത്തർപ്രദേശിലെ കോൺഗ്രസ് എംപിമാരും ഇരുവർക്കുമൊപ്പമുണ്ട്. എന്നാൽ ഇവരുടെ സന്ദർശനം തടയാനായി വഴിയിൽ പലയിടങ്ങളിലായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്. നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുന്നേ തന്നെ തടയണമെന്ന് സംഭലിലെ അധികൃതർ അയൽ ജില്ലകളോട് അഭ്യർഥിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും നിർദേശം നൽകി.

Advertisement

Tags :
featurednationalnews
Advertisement
Next Article