For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'നഷ്ടമായത് പ്രിയ സുഹൃത്തിനെ' യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

04:50 PM Sep 12, 2024 IST | Online Desk
 നഷ്ടമായത് പ്രിയ സുഹൃത്തിനെ  യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച്  രാഹുൽ ഗാന്ധി
Advertisement

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നഷ്ടമായത് പ്രിയ സുഹൃത്തിനെയാണെന്ന് രാഹുൽ പറഞ്ഞു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടുള്ള ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകനുമായിരുന്നു അദ്ദേഹം. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എൻ്റെ ആത്മാർത്ഥ അനുശോചനം. സാമൂഹ്യമാധ്യമ കുറുപ്പിൽ രാഹുൽ ഗാന്ധി പങ്കുവെച്ചു.

Advertisement

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ(72) മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.