രാഹുൽഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു
05:49 PM May 03, 2024 IST | Online Desk
Advertisement
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുപിയിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുൽ റായ്ബറേലിയിൽ എത്തി വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത്.
Advertisement
കോൺഗ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, തുടങ്ങി യവർക്കൊപ്പമാണ് രാഹുൽ ഇവിടെയെത്തിയ ത്. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെ യാണ് രണ്ടാം സീറ്റായി റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.