For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

02:37 PM Apr 03, 2024 IST | ലേഖകന്‍
രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു  വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍
Advertisement
Advertisement

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വകോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി.
രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കൂടി കടക്കുകയാണ്. വയനാട്ടുകാരുടെ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്‌തമാക്കി. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങും വന്യജീവി ആക്രമണവും രാഹുല്‍ ഗാന്ധി റോഡ് ഷോ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലൊരുക്കിയത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.