മണിപ്പൂരിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി; ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തെ പര്യടനം തുടരുന്നു
ഇംഫാൽ: മണിപ്പൂരിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും പുരോഗമിക്കുന്നു. രാവിലെ 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്മായിൽ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പതാക ഉയർത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. രൂക്ഷമായഅക്രമങ്ങൾക്ക് സാക്ഷിയായ കുക്കി മേഖലയായ കാങ്പോക്പിയിലൂടെയാണ് ഇന്നത്തെ യാത്ര. കാങ്പോക്‌പിയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
മണിപ്പുർ കലാപത്തിന്റെ ഇരകളെ ചേർത്ത് നിർത്തി, അടുത്തെത്തുന്നവരെയെല്ലാം കണ്ട്,
അവരുടെ വിഷമങ്ങൾ കേട്ട് വടക്ക് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ബസിലും കാൽനടയായും രാഹുൽഗാന്ധി നീങ്ങുകയാണ്. ബസിൽ യാത്ര ചെയ്യുന്ന രാഹുൽഗാന്ധി പ്രതിദിനം ആറ് കിലോമീറ്ററോളം പദയാത്ര നടത്തുന്നുണ്ട്. വൈകിട്ട് മാവോ ഗേറ്റിലാണ് ഇന്നത്തെ യാത്ര അവസാനിപ്പിക്കുക. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി തങ്ങുക . മണിപ്പൂരിൽ ഒരു ദിവസം മാത്രം നിശ്ചയിച്ചിരുന്ന യാത്ര ഇന്നലെ രാഹുലിന്റെ വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെടാൻ വൈകിയതിനെ തുടർന്നാണ് ഇന്നത്തേക്ക് കൂട്ടി നീണ്ടത്