For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാഹുൽ ഗാന്ധി വയനാട്ടിൽ ; ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

11:02 AM Apr 15, 2024 IST | Online Desk
രാഹുൽ ഗാന്ധി വയനാട്ടിൽ   ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Advertisement

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. തമിഴ്നാട്ടിലും വയനാട്ടിലുമായാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണ പരിപാടികൾ നടക്കുക.

Advertisement

രാഹുൽ ഗാന്ധിക്ക് ആറ് പരിപാടികളാണ് വയനാട് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ പങ്കെടുക്കും. ശേഷം മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

അതേസമയം നീലഗിരിയിലെ ഗൂഡല്ലൂരിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചു. കാനൂരിലെ പ്രചരണപരിപാടിയിൽ പങ്കെടുത്തശേഷം അദ്ദേഹം വയനാട്ടിലേക്ക് യാത്രതിരിക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.