Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

07:21 AM Feb 18, 2024 IST | Veekshanam
Advertisement

വയനാട്: കാട്ടാന ആക്രമണത്തിെൻറ ഭീതി തുടരുന്ന വയനാട്ടിൽ രാഹുല്‍ ഗാന്ധി എം.പിയെത്തി. ഇന്നലെ രാത്രിയാണ് വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.

Advertisement

വെള്ളിയാംപറമ്ബിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലായിരുന്നു രാത്രി താമസിച്ചത്. ഇന്ന് പുലർച്ചെ 5.30ഓടെ റോഡ് മാർഗമാണ് വയനാട്ടിലേക്ക് തിരിച്ചത്. 7.45 ഓടെ വയനാട്ടിലെത്തും.വയനാട്ടിലേക്ക് ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ എത്തുന്നത്. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിെൻറയും അജീഷിെൻറയും വീടുകള്‍ രാഹുല്‍ സന്ദർശിക്കും. ഞായറാഴ്ച ഉച്ചവരെ വയനാട്ടില്‍ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗ്‌രാജിലേക്ക് തിരിച്ചേക്കും.

Advertisement
Next Article