ഭാരത് ന്യായ യാത്രയ്ക്കിടെ ബിര്‍സ മുണ്ടയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
ഝാര്‍ഖണ്ഡ്: ഭാരത് ന്യായ യാത്രയുടെ ഝാര്‍ഖണ്ഡ് പര്യടന വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിര്‍സ മുണ്ടയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുണ്ട ഗോത്രത്തില്‍ നിന്നുള്ള ശ്രദ്ധേയനായ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തകരില്‍ ഒരാളാണ് ബിര്‍സ മുണ്ട. ആദിവാസി അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും ഭൂപ്രശ്നങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമായി ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിനും തദ്ദേശീയ അവകാശങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
യാത്ര പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യത്തിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും വേണ്ടി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ധാരയിലേക്ക് കൊണ്ടുവരികയുമാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് യാത്രയെ കുറിച്ച് പരാമര്‍ശിക്കുകയും ഗോത്ര പ്രവര്‍ത്തകനായ ബിര്‍സ മുണ്ടയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചതായി അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നേതാക്കളില്‍ ഒരാളും സ്വയം ഭരണം, ജനാധിപത്യം, നീതി എന്നിവയുടെ ശക്തമായ വക്താവുമായിരുന്ന ഭഗവാന്‍ ബിര്‍സ മുണ്ടയെന്ന് അദ്ദേഹം പറഞ്ഞു.