ആവേശം അലതല്ലുന്നു; ജനഹൃദയങ്ങളിൽ 'രാഹുൽ ആവേശം'
12:06 PM Apr 03, 2024 IST
|
Veekshanam
Advertisement
വയനാട്: കൽപ്പറ്റ ടൗണിനെ ആവേശഭരിതമാക്കി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് റോഡ് ഷോയുമായി മുന്നേറുകയാണ്. ഇന്ന് രാവിലെ വയനാട്ടിലെത്തിയ ഇരുവരും റോഡ്ഷോയുടെ ഭാഗമാകുകയായിരുന്നു. മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുക്കലിന് ഇന്ത്യയെ നയിക്കുവാൻ ഇന്ത്യയുടെ സ്വന്തം രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ വർദ്ധിത ആവേശത്തോടെ ജനത അദ്ദേഹത്തെ വരവേൽക്കുകയാണ്. രാഹുലിനൊപ്പം തുറന്ന വാഹനത്തിൽ എഐസിസി ജനറൽ മാരായ പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും ഒപ്പമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിയും രാഹുലിനൊപ്പം ഉണ്ട്.
Advertisement
Next Article