രാഹുൽ ഗാന്ധി ഇന്നെത്തും; ഒപ്പം പ്രിയങ്കയും കനയ്യ കുമാറും
വയനാട്: വയനാട്ടിൽ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പണത്തിനായി ഇന്നെത്തും. രാവിലെ പത്തിന് ജില്ലയിലെത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗ്ഗം കൽപ്പറ്റയിൽ എത്തും. തുടർന്ന് നടക്കുന്ന കൂറ്റൻ റോഡ് ഷോയിൽ രാഹുൽ പങ്കെടുക്കും. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും കനയ്യ കുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. തുടർന്ന് കളക്ടറേറ്റിൽ എത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും.2019ല്‍ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുല്‍ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുല്‍ നേടിയത്. എതിർസ്ഥാനാർത്ഥി എല്‍ഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.